മഹാത്മാഗാന്ധിയുടെ യാത്രകളിലൂടെ.. കലാപ്രദര്‍ശനത്തിന് തുടക്കമായി
1509770
Friday, January 31, 2025 4:25 AM IST
കൊച്ചി: മഹാത്മാഗാന്ധിയുടെ അവസാന നാളുകളെ കേന്ദ്രീകരിച്ചുള്ള 'യു ഐ കുഡ് നോട്ട് സേവ്, വാക് വിത്ത് മീ' കലാപ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ആരംഭിച്ചു.
ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് വൈകിട്ട് 5.17ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ എത്തിച്ചേര്ന്നവര് മെഴുകുതിരികള്‍ കത്തിച്ച് അനുസ്മരിച്ചതോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ത്രിവർണ പതാകയുടെ നിറത്തിലുള്ള മെഴുകുതിരികള്‍ക്കും അഗ്നി പകര്‍ന്നു.
ഉദ്ഘാടന ചടങ്ങില്‍ ചരിത്രകാരന് സുധീര്‍ ചന്ദ്ര, ഡല്‍ഹി സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകന് കെ.പി ശങ്കരന്, സാഹിത്യകാരന് എന്‍.എസ്. മാധവന് എന്നിവര്‍ സംസാരിച്ചു. ശ്രീവത്സന്‍ ജെ മേനോനും സംഘവും "രഘുപതി രാഘവ രാജാ റാം' ആലപിച്ചു. പ്രദര്‍ശനം ഫെബ്രുവരി 18ന് സമാപിക്കും.