കൂത്താട്ടുകുളം നഗരസഭ : രണ്ട് ഇ-ഓട്ടോറിക്ഷകൾ നിരത്തിലിറക്കി
1509786
Friday, January 31, 2025 4:47 AM IST
കൂത്താട്ടുകുളം: നഗരസഭയിലെ ഹരിത കർമസേനയുടെ അജൈവമാലിന്യ ശേഖരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നഗരവികസന പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ രണ്ട് ഇ-ഓട്ടോറിക്ഷകൾ നിരത്തിലിറക്കി. നഗരസഭാധ്യക്ഷ വിജയ ശിവൻ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ അംബിക രാജേന്ദ്രൻ, ഷിബി ബേബി, നഗരസഭാംഗങ്ങളായ സുമ വിശ്വംഭരൻ, പി.ആർ. സന്ധ്യ, നഗരസഭാ സെക്രട്ടറി എസ്. ഷീബ, ക്ലീൻ സിറ്റി മാനേജർ എം.ആർ. സാനു, സി.ഡി.എസ്. ചെയർപേഴ്സണ് ദീപ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് പരിശീലനം നേടിയ വനിത ഹരിത കർമ്മ സേനാംഗങ്ങൾ തന്നെയാണ് വാഹനങ്ങൾ ഓടിക്കുന്നത്.