കാപ്പ ചുമത്തി നാടു കടത്തി
1509461
Thursday, January 30, 2025 4:15 AM IST
പറവൂർ: നിരന്തര കുറ്റവാളിയായ കോട്ടുവള്ളി ഇലഞ്ഞിവേലിൽ വീട്ടിൽ എനോഷ് (26)നെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തി. പറവൂർ, വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കവർച്ച തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണിയാൾ.
ഇക്കഴിഞ്ഞ ജൂലൈയിൽ കോട്ടുവള്ളി തിരുമുപ്പം റോഡിൽ ആറാട്ടുകടവ് പാലത്തിന് സമീപം മീൻ വിൽപ്പനക്കാരനെ ആക്രമിച്ച് 6,000 രൂപ കവർച്ച ചെയ്ത സംഭവത്തിൽ പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്ന് റേഞ്ച് ഡിഐജിയുടെ നിർദേശാനുസരണമാണ് ഇപ്പോഴത്തെ നടപടി.