കൊ​ച്ചി: കൊ​ര​ട്ടി പൊ​ങ്ങം നൈ​പു​ണ്യ പൊ​ങ്ങം നൈ​പു​ണ്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ച​ക്യ​ത്ത് നി​ര്‍​വ​ഹി​ച്ചു. നൈ​പു​ണ്യ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സി​ന്‍റെ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​ പി.​ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ലും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഡോ. ​പോ​ള​ച്ച​ന്‍ കൈ​ത്തോ​ട്ടു​ങ്ക​ല്‍, കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു, പ്ര​ഫ.​ എ​മി​ലി ഇ​ട്ടി​യ​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ന് ല​ഭി​ച്ച നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ എ++ ​അം​ഗീ​കാ​ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു.​ കോ​ള​ജി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ക​ള​പ്പു​ര​യ്ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് പ്ലാ​ന്‍ 2025-2035 അ​നാ​ച്ഛാ​ദ​നം ചെ​യ്തു. നൈ​പു​ണ്യ​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ് പ​ദ്ധ​തി 'സ്‌​കോ​ള​വി​റ്റ' കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ടി.​ജെ. മാ​ര്‍​ട്ടി​ന്‍ പ്ര​ഖ്യാ​പി​ച്ചു.

നൈ​പു​ണ്യ​യു​ടെ 25 വ​ര്‍​ഷ​ത്തെ നാ​ള്‍​വ​ഴി​ക​ളു​ടെ സ​മാ​ഹാ​ര​മാ​യ സു​വ​നീ​റും അ​ധ്യാ​പി​ക ര​ജി​ത ര​വി​യു​ടെ പു​സ്ത​ക​വും പ്ര​കാ​ശ​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി സ​മാ​ഹ​രി​ച്ച തു​ക എ​മി​ല്‍ ജോ​ര്‍​ജ്, ടി.​ജെ.​ മാ​ര്‍​ട്ടി​നു കൈ​മാ​റി. ഭൂ​മി​ത്ര​സേ​ന ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​രെ അ​ഭി​ന​ന്ദി​ച്ചു. തു​ട​ര്‍​ന്ന് കോ​ള​ജി​ലെ ഡാ​ന്‍​സ് ആ​ന്‍​ഡ് മ്യൂ​സി​ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.