47 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ
1509769
Friday, January 31, 2025 4:25 AM IST
മൂവാറ്റുപുഴ: ഓണ്‍ലൈൻ ജോലിയിലൂടെ കോടികൾ ലാഭം കിട്ടുമെന്ന് പറഞ്ഞ് 47 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി കുറ്റൂർ കുന്നുംപുറം ചെനാരി മൻസൂർ അലി(35) യെയാണ് മുവാറ്റുപുഴ സിഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്. പ്രതി സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മീഷൻ കൈപ്പറ്റിയിരുന്നു.
തൃക്കളത്തൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. ടെലഗ്രാം വഴിയാണ് തട്ടിപ്പ് സംഘം ഇയാളെ ബന്ധപ്പെട്ടത്. ഓണ്‍ലൈൻ ജോലിയിലൂടെ അധിക വരുമാനം എന്നതായിരുന്നു വാഗ്ദാനം. ബിഡിംഗ് ഗെയിമിലൂടെ 18 സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ ഓരോ ഗെയിമിലൂടെയും വൻ തുക കമ്മീഷൻ ലഭിക്കുമെന്നായിരുന്നു തട്ടിപ്പ് സംഘം പറഞ്ഞിരുന്നത്.
പല ഘട്ടങ്ങൾ ആയിട്ടാണ് 47 ലക്ഷം രൂപ ഇയാൾ അയച്ചുകൊടുത്തത്. ഓണ്‍ലൈൻ ജോലി സംബന്ധമായി വരുന്ന മെസേജുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.