പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂൾ ശതാബ്ദി നിറവിൽ
1509778
Friday, January 31, 2025 4:30 AM IST
ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവണ്മെന്റ് ഹൈസ്കൂൾ ശതാബ്ദി യുടെ നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടി കളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് നാലിന് മന്ത്രി പി. രാജീവ് നിർവഹിക്കും.
ഹൈബി ഈഡൻ എംപി, മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, പ്രമുഖ സാഹിത്യകാരൻ സേതു, പൂർവ വിദ്യാർഥിയും സാഹിത്യകാരനുമായ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.