വലിയനോമ്പിന് മുൻപ് സമ്പൂർണമായി ഏകീകൃത കുർബാന നടപ്പാക്കണം: സിഎൻഎ
1509774
Friday, January 31, 2025 4:25 AM IST
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിൽ വലിയനോമ്പിന് മുൻപ് സമ്പൂർണമായി ഏകീകൃത കുർബാന നടപ്പാക്കണമെന്ന് കാത്തലിക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അങ്കമാലി സുരഭി ഹാൾ ഓഡിറ്റോറിയത്തിൽ നടന്ന നേതൃസംഗമം സാമൂഹ്യ നിരീക്ഷകൻ അഡ്വ. പോളച്ചൻ പുതുപ്പാറ ഉദ്ഘാടനം ചെയ്തു. സിഎൻഎ ചെയർമാൻ ഡോ. എം.പി. ജോർജ് അധ്യക്ഷത വഹിച്ചു.
കൺവീനർ ജോസ് പാറേക്കാട്ടിൽ, അച്ചു റോസ്, ജോർജ് പുല്ലാട്ട്, പോൾസൺ കുടിയിരിപ്പിൽ, എം.ജെ. ജോസഫ്, ഷൈബി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. 16 ഫൊറോനകളിൽ നിന്നുള്ള പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത്.