കൊ​ച്ചി: ത​മ്മ​നം പു​ല്ലേ​പ്പ​ടി റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കും. റാ​ഡ് വി​ക​സ​ന​ത്തി​ന് റ​വ​ന്യു വ​കു​പ്പി​ല്‍ നി​ന്നും ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള സ്ഥ​ലം പി​ഡ​ബ്ലു​ഡി​ക്ക് കൈ​മാ​റു​ന്ന പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ക​ല്ലി​ട​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യ്ക്ക​കം ഇ​തു പൂ​ര്‍​ത്തീ​ക​രി​ക്കും. ഏ​പ്രി​ല്‍ മു​ത​ല്‍ ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ 11 (1) പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ജൂ​ണി​ന് മു​മ്പ് പൂ​ര്‍​ത്തി​യാ​ക്കും.

സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ന്‍ തു​ക​യും കി​ഫ്ബി ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 150 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വച്ചി​ട്ടു​ള്ള​ത്. റോ​ഡി​നും പാ​ല​ത്തി​നും ആ​വ​ശ്യ​മാ​യ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് നേ​ര​ത്തെ ത​ന്നെ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​തു​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ ക്ര​മ​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​നും വ​ള​രെ വേ​ഗ​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നും റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ന്ന പ്ര​തി​മാ​സ യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.

അ​റ്റ്‌​ലാ​ന്‍റി​സ്, വ​ടു​ത​ല റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍, പേ​ര​ണ്ടൂ​ര്‍ വ​ടു​ത​ല പാ​ലം എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി​യും യോ​ഗം വി​ല​യി​രു​ത്തി. മൂ​ന്ന് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ സ്ഥ​ല​വും നി​ല​വി​ല്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പി​ഡ​ബ്ലു​ഡി​യെ​യും, റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നെ​യും (ആ​ര്‍​ബി​ഡി​സി​കെ) ചു​മ​ത​ല​പ്പെ​ടു​ത്തി.

ക​ള​ക്ട​റു​ടെ ക്യാ​മ്പ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. റ​ജീ​ന, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, കി​ഫ്ബി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.