കാ​ക്ക​നാ​ട്: സ്ത്രീ​പീ​ഡ​ന പ​രാ​തി​യി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു ഷാ​ന​യു​ടെ രാ​ജി​ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ കൗ​ൺ​സി​ൽ ഹാ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു.

രാ​വി​ലെ പ​ത്ത​ര​യോ​ടെ ന​ഗ​ര​സ​ഭാ​ങ്ക​ണ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​നെ​തി​രേ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ശേ​ഷം കൗ​ൺ​സി​ൽ ഹാ​ളി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ അ​ബ്ദു ഷാ​ന​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സി​ന്‍റെ​യും​ കോ​ട​തി​യു​ടേ​യും പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യ്ക്ക് ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും കൗ​ൺ​സി​ലി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​റി​യി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ബ​ഹ​ളം അ​വ​സാ​നി​പ്പി​ച്ചു.

അ​ബ്ദു ഷാ​ന​യു​ടെ സ​ഹോ​ദ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ത്രീ ​പീ​ഢ​ന​പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​രി പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ അ​ബ്ദു​ഷാ​ന, ​ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം അ​ബ്ദു ഷാ​ന​ക്കെ​തി​രെ സ്ത്രീ ​പീ​ഢ​ന പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്ന ​പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യ​നു​സ​രി​ച്ച് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും കേ​സ് അ​ന്വേ​ഷി ക്കു​ന്ന ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് പ​റ​ഞ്ഞു.

20 അം​ഗ ഇ​ട​തു കൗ​ൺ​സി​ല​ർ​മാ​രി​ൽ ര​ണ്ടു പേ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ ഇ​വ​രു​ടെ അം​ഗ​ബ​ലം 18 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ട​തു കൗ​ൺ​സി​ല​ർ​മാ​രാ​യ ച​ന്ദ്ര​ബാ​ബു, റ​സി​യ നി​ഷാ​ദ്, അ​ജു​ന ഹാ​ഷിം, സി​പി​ഐ മെ​മ്പ​ർ കെ.​എ​ക്സ്. സൈ​മ​ൺ,

സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​രാ​യ ഇ.​പി. കാ​ത​രു​കു​ഞ്ഞ്, പി.​സി. മ​നൂ​പ്, ജി​ജോ ചി​ങ്ങ​ന്ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൈ​സ് ചെ​യ​ർ​മാ​നെ​തി​രേ കൗ​ൺ​സി​ലി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.