കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ ക്ഷീ​ര​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് തി​രു​മാ​റാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​ക്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് തി​രു​മാ​റാ​ടി ക്ഷീ​ര​സം​ഘ​ത്തി​ല്‍ ജി​ല്ലാ ക്ഷീ​ര ഉ​ത്പാ​ദ​ക യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ന്‍. വ​ല്‍​സ​ല​ന്‍ പി​ള്ള പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സ​മ​ന്വ​യം ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ നി​ര്‍​വ​ഹി​ക്കും.

ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ല്‍ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി പി. ​രാ​ജീ​വ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, എം​എ​ല്‍​എ​മാ​ര്‍, എം​പി​മാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, മി​ല്‍​മ പ്ര​തി​നി​ധി​ക​ള്‍, ക്ഷീ​ര​സം​ഘം പ്ര​തി​നി​ധി​ക​ള്‍, ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ലെ മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രെ​യും ക്ഷീ​ര​സം​ഘ​ങ്ങ​ളേ​യും മ​റ്റ് സ​മ്മാ​നാ​ര്‍​ഹ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. തു​ട​ര്‍​ന്ന് ക്വി​സ് മ​ത്സ​രം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ന​ട​ത്തും.