കാരുണ്യദിനാചരണവുമായി കേരള കോൺഗ്രസ് -എം
1509463
Thursday, January 30, 2025 4:15 AM IST
കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്-എം സംഘടിപ്പിക്കുന്ന കാരുണ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തേവരയിൽ നടന്നു.
ഹോം ഫോർ ദി ഡെസ്റ്റിറ്റ്യൂട്ടിൽ നടന്ന ജില്ലാതല ഉദ്ഘാടനം നടനും സംവിധായകനുമായ സോഹൻ സീനുലാൽ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ ദർശന, നേതാക്കളായ ജോണി നെല്ലൂർ, വി.വി. ജോഷി, ടി.എ.ഡേവീസ്, ജോയി നടുക്കുടി, മാത്യൂ ചാഴിക്കാടൻ, ജോർജ് കോട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു ജില്ലയിൽ 60 കേന്ദ്രങ്ങളിൽ കാരുണ്യദിനാചരണം സംഘടിപ്പിക്കുമെന്നു ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അറിയിച്ചു. സംസ്ഥാനത്ത് ആകെ 1000 കേന്ദ്രങ്ങളിലാണു കാരുണ്യദിനാചരണം.