കൊ​ച്ചി: അ​ങ്ക​മാ​ലി- കു​ണ്ട​ന്നൂ​ര്‍ ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കു​ണ്ട​ന്നൂ​ര്‍ ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​ന് തു​ട​ക്ക​മി​ടാ​ന്‍ റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ കേ​ര​ള(​ആ​ര്‍​ബി​ഡി​സി​കെ).

മേ​ല്‍​പ്പാ​ലം വ​ന്നി​ട്ടും ജം​ഗ്ഷ​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ പ്ര​ദേ​ശ​ത്തെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​ക്കം. മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ഇ​ടു​ങ്ങി​യ സ​ര്‍​വീ​സ് റോ​ഡു​ക​ള​ട​ക്ക​മാ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം.

ജം​ഗ്ഷ​ന്‍റെ നാ​ലു കോ​ണു​ക​ളി​ല്‍ നി​ന്നു​ള്ള ഏ​ക​ദേ​ശം 16.24 ഏ​ക്ക​റാ​ണ് പ്ര​ധാ​ന​മാ​യും വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളും (മ​ര​ട് ഭാ​ഗ​ത്തേ​ക്ക്) പൊ​ളി​ക്കും. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ വി​ജ്ഞാ​പ​നം ഉ​ട​ന്‍ പു​റ​പ്പെ​ടു​വി​ക്കും.

അ​തി​നി​ടെ അ​ങ്ക​മാ​ലി ബൈ​പ്പാ​സ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ലോ​ട്ടു​ക​ളു​ടെ സ​ര്‍​വേ, അ​തി​ര്‍​ത്തി അ​ട​യാ​ള​പ്പെ​ടു​ത്ത​ല്‍, ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നി​ശ്ച​യി​ക്ക​ല്‍ തു​ട​ങ്ങി ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി. ബൈ​പ്പാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2024 ന​വം​ബ​റി​ല്‍ അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്ന് അ​തി​ര്‍​ത്തി​ക്ക​ല്ലി​ട​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും മ​ന്ദ​ഗ​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​ലൈ​ന്‍​മെ​ന്‍റും ന​ഷ്ട​പ​രി​ഹാ​ര​വും സം​ബ​ന്ധി​ച്ച് ധാ​രാ​ളം പ​രാ​തി​ക​ളാ​ണ് ഇ​പ്പോ​ഴും അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 6,000 കോ​ടി​യു​ടെ പ​ദ്ധ​തി അ​ങ്ക​മാ​ലി​ക്ക​ടു​ത്തു​ള്ള ക​ര​യാം​പ​റ​മ്പി​നെ കു​ണ്ട​ന്നൂ​രു​മാ​യി ബ​ന്ധി​പ്പി​ക്കും.