അയിനിത്തോട് നവീകരണം: മൂന്നാംഘട്ടം നിർമാണം തുടങ്ങി
1509473
Thursday, January 30, 2025 4:26 AM IST
മരട്: മരട് നഗരസഭയിലെ ഏഴോളം വാർഡുകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്ന അയിനിത്തോട് നവീകരണ പ്രവർത്തനത്തിന്റെ മൂന്നാം ഘട്ട നിർമാണം തുടങ്ങി. കെ. ബാബു എംഎൽഎ നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ റിയാസ് കെ. മുഹമ്മദ്, ശോഭ ചന്ദ്രൻ, ബേബി പോൾ, ബിനോയ് ജോസഫ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
മൂന്നാംഘട്ടം നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തിന്റെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.