മൂ​വാ​റ്റു​പു​ഴ: അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ല​ക്കു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ന്പ​ന​യി​ലു​ള്ള പ്ര​തീ​ക്ഷാ ഭ​വ​ൻ ആ​തു​രാ​ല​യ​ത്തി​ലെ​ത്തി അ​ന്തേ​വാ​സി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ടു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഫാ. ​കെ.​വി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഗ​സ്തി വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ജോ​യി ന​ടു​ക്കു​ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടോ​മി കെ. ​തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ജോ​ണ്‍, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വ​ത്സ​മ്മ ജോ​ർ​ജ്, ഷീ​ബ സാ​ജു, ജോ​ണി മ​ണ്ണൂ​ർ, നെ​ൽ​സ​ണ്‍ ഇ​ട​പ്പാ​ട്ടു​കാ​വു​ങ്ക​ൽ, ടോ​മി പാ​തി​ര​ക്ക​ര, ജോ​യി ജോ​സ​ഫ്, അ​തു​രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സി​സ്റ്റ​ർ സ​ലോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം സാ​ന്ത്വ​നം സ്പെ​ഷ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കാ​രു​ണ്യ ദി​നാ​ച​ര​ണം ഫോ​റ​സ്റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രാ​വ​ൻ​കൂ​ർ ചെ​യ​ർ​മാ​ൻ ആ​ർ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗം ജോ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡം​ഗം റോ​ണി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​സ​ഫ്, സാ​ന്ത്വ​നം സ്പെ​ഷ​ൽ സ്കൂ​ൾ സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ്, എ.​ടി. ജോ​സ​ഫ്, എം.​എം. ജോ​സ​ഫ്, ബെ​ന്നി ചി​റ്റൂ​പ്പ​റ​ന്പി​ൽ, ബി​നി​ൽ വാ​വേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന മ​ണ്ഡ​ലം ക​മ്മി​റ്റി വേ​ട്ടാം​പാ​റ സെ​ന്‍റ് മ​ർ​ത്താ​സ് കോ​ണ്‍​വ​ന്‍റി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന ബാ​ലി​കാ​ഭ​വ​നി​ൽ കാ​രു​ണ്യ ദി​നാ​ച​ര​ണം ന​ട​ത്തി. എം.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജാ​സ്മി​ൻ, ജോ​ബി ആ​ന്‍റ​ണി, ലി​സി ജോ​സ​ഫ്, ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​മാ​റാ​ടി: കേ​ര​ള കോ​ണ്‍​സ്-​എം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു. ഗു​ഡ് ന്യൂ​സ് സ്നേ​ഹ​ഭ​വ​നി​ൽ ന​ട​ന്ന ജ​ന്മ​ദി​ന ആ​ഘോ​ഷം ഫാ. ​ടോ​ണി ചീ​രാം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​നു അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടോ​മി കെ. ​തോ​മ​സ് മു​ഖ്യ​പ്ര​ഭ​ക്ഷ​ണം ന​ട​ത്തി.

പി​റ​വം: കാ​രു​ണ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സു​ഖ ബാ​ധി​ത​യാ​യ കു​രു​ന്നി​ന് പി​റ​വം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ ധ​നം കൈ​മാ​റി. കാ​ൻ​സ​ർ ബാ​ധി​ത​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കാ​യി പ​തി​നാ​യി​രം രൂ​പ​യു​ടെ ചെ​ക്ക് പി​റ​വം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു​വി​ന് പി​റ​വം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു ചേ​ന്നാ​ട്ട് കൈ​മാ​റി.