ഡിസ്റ്റിലറി-ബ്രൂവറി അനുമതിക്കെതിരേ പ്രതിഷേധ സംഗമം
1509781
Friday, January 31, 2025 4:47 AM IST
കൊച്ചി: പാലക്കാട്ട് എലപ്പുള്ളിയിൽ വിവാദ കമ്പനിക്കു ഡിസ്റ്റിലറിയും ബ്രൂവറിയും നടത്തുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെതിരേ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം നോർത്ത് എക്സൈസ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ ഗിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാനും എൻഡിഎ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോണി കെ. ജോൺ, ഭാരവാഹികളായ എസ്. സന്തോഷ് കുമാർ, പി.എച്ച്. ഷംസുദീൻ, അഡ്വ. വി. ആർ. സുധീർ, ജോർജ് ഷൈൻ, പി.എസ്.സി. നായർ എന്നിവർ പ്രസംഗിച്ചു.