പഴങ്ങനാട് സമരിറ്റൻ ആശുപത്രി ദിനാഘോഷം
1509472
Thursday, January 30, 2025 4:26 AM IST
പഴങ്ങനാട് : പഴങ്ങനാട് സമരിറ്റൻ ആശുപത്രിയുടെ 56-ാമത് ആശുപത്രി ദിനാഘോഷം ഫെബ്രുവരി ഒന്നിന് നടക്കും. രാവിലെ 5.45 ന് ദിവ്യബലി(ആശുപത്രി ദേവാലയത്തിൽ)യോടെ ചടങ്ങുകൾ ആരംഭിക്കും. ആലുവ സെന്റ് തോമസ് കപ്പൂച്ചിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജെയ്സൺ കാളൻ ദിവ്യബലിക്ക് കാർമികത്വം വഹിക്കും.
വൈകുനേരം 4.30 ന് ആശുപത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ട് വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യും. എസ്ഡി സുപ്പീരിയർ ജനറൽ മദർ ലിസ്ഗ്രേസ് അധ്യക്ഷത വഹിക്കും. നടി വിനയ ആശുപത്രി ദിന സന്ദേശം നൽകും.
പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി റവ. ഡോ. പോൾ കൈപ്രമ്പാടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജാർവീസ് രാജു, ജോർജിന എം. ജോർജ് (നഴ്സിംഗ് സൂപ്രണ്ട്, സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്) സെന്റ് അഗസ്റ്റിൻസ് പള്ളി പാരീഷ് വൈസ് ചെയർമാൻ സജി പോൾ എന്നിവർ പ്രസംഗിക്കും.
ആശുപത്രി ഡയറക്ടർ സിസ്റ്റർ താരക സ്വാഗതവും അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ് ലെറ്റ് നന്ദിയും പറയും.