വാ​ഴ​ക്കു​ളം: വ​ഴി​യ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യ​ത്തി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കി. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട വാ​ഴാ​ട്ടു വ​ള​വി​നു സ​മീ​പ​മു​ള്ള ഉ​ൾ​വ​ഴി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത്. മാ​ലി​ന്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കാ​ക്ക​നാ​ട് ഫ്ലാ​റ്റി​ൽ നി​ന്നു​ള്ള വീ​ട്ടു​മാ​ലി​ന്യം പാ​ലാ​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ന് കാ​റി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ ആ​വോ​ലി​യി​ൽ ആ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​മ​യെ വി​വ​രം അ​റി​യി​ച്ചു സ്ഥ​ല​ത്ത് വ​രു​ത്തി. അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ 5000 രൂ​പ പി​ഴ ഈ​ടാ​ക്കി. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രു​ടെ ചെ​ല​വി​ൽ അ​ത് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.