വാർഡ് വിഭജനം, അതിർത്തി നിർണയം : 1010 പരാതികൾ പരിഗണിച്ച് ഡീലിമിറ്റേഷൻ കമ്മീഷൻ
1509763
Friday, January 31, 2025 4:14 AM IST
കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാ൪ഡുകളുടെയും ഡിവിഷനുകളുടെയും വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച് ലഭിച്ച 1,0 70 പരാതികളിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്നലെ 1010 പരാതികൾ പരിഗണിച്ചു. കമ്മീഷൻ ചെയർമാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ സിറ്റിംഗിൽ 96 തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള പരാതികളാണ് പരിഗണിച്ചത്.
വാ൪ഡ് വിഭജനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഡീലിമിറ്റേഷൻ കമ്മീഷൻ സിറ്റിംഗ് നടത്തിയത്. പ്രാദേശികതലത്തിൽ ലഭിച്ച 1010 പരാതികൾ അന്വേഷിക്കാൻ 29 ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയിരുന്നു. ഇവയിൽ ഗൗരവസ്വഭാവമുള്ളവ 500 ൽ താഴെയാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടെങ്കിലും മുഴുവൻ പരാതിക്കാരോടും കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരാവാൻ ആവശ്യപ്പെടുകയായിരുന്നു.
ജനസംഖ്യ സംബന്ധിച്ച പരാതി, നഗരസഭകളിലെയും കോ൪പറേഷനിലെയും വാ൪ഡ് വിഭജനം, യിൽ, രണ്ടോ വാർഡുകൾക്ക് വേണ്ടി എല്ലാ വാർഡുകളുടെയും അതി൪ത്തികൾ മാറ്റിയെന്ന പൊതുപരാതിയും കമ്മീഷനു മുന്നിലെത്തി. അതി൪ത്തി മാറ്റം, വാർഡിന്റെ പേരുമാറ്റം, ഡിജിറ്റൽ ഭൂപടത്തിലെ രേഖയുമായുള്ള വ്യത്യാസം തുടങ്ങിയ പരാതികളും പരിശോധിച്ചു.
ഡീലിമിറ്റേഷന്‍ കമ്മീഷനും ജില്ലാ കളക്ട൪ക്കും ലഭിച്ച 1070 പരാതികളിലാണ് ആദ്യം അന്വേഷണം നടത്തിയത്. ജില്ലയിൽ 82 ഗ്രാമപഞ്ചായത്തുകളിലും 13 നഗരസഭകളിലും കൊച്ചി കോർപറേഷനിലുമായി 1990 വാ൪ഡുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിൽ 147 വാ൪ഡുകളാണ് പുതുതായി രൂപീകരിച്ചത്.
കോർപറേഷനിൽ 76 വാ൪ഡുകളും നഗരസഭകളിൽ 447 വാർഡുകളും ഗ്രാമപഞ്ചായത്തുകളിൽ 1467വാർഡുകളും എന്ന ക്രമത്തിലാണ് എണ്ണം തിട്ടപ്പെടുത്തിയിട്ടുള്ളത്.