പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് (പ​ന​ങ്ക​ര) ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി 24ന് ​ന​ട​ക്കും. 25ന് ​ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഇ​ന്നു മു​ത​ല്‍ ഫെ​ബ്രു​വ​രി ആ​റു വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. ഏ​ഴി​ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന. പ​ത്രി​ക​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ്. മൂ​വാ​റ്റു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ വ​ര​ണാ​ധി​കാ​രി​യാ​യി​രി​ക്കും.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ശേ​ഷം ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്ക് കൂ​റു​മാ​റി​യ നി​സാ​ര്‍ മു​ഹ​മ്മ​ദി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​നാ​ക്കി അം​ഗ​ത്വം റ​ദ്ദാ​ക്കി​യ​തു മൂ​ല​മാ​ണി​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യാ​ണി​വി​ടെ. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന ഇ​ട​തു മു​ന്ന​ണി (6), യു​ഡി​എ​ഫ് (5), സ്വ​ത​ന്ത്ര (1) എ​ന്ന​താ​ണി​പ്പോ​ഴ​ത്തെ ക​ക്ഷി​നി​ല.

ഇ​ട​തു മു​ന്ന​ണി​യു​ടെ പി​ന്തു​ണ​യോ​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നി​സാ​ര്‍ മു​ഹ​മ്മ​ദ് അ​യോ​ഗ്യ​നാ​യി പു​റ​ത്തു​പോ​യ​ശേ​ഷം ന​ട​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു മു​ന്ന​ണി​ക്കും സ്വ​ത​ന്ത്ര അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ച യു​ഡി​എ​ഫി​നും ആ​റ് വോ​ട്ടു​ക​ള്‍ വീ​തം ല​ഭി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി സാ​ബു മ​ത്താ​യി​യെ ഭാ​ഗ്യം പി​ന്തു​ണ​ക്കു​ക​യാ​യി​രു​ന്നു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും നി​ര്‍​ണാ​യ​ക​മാ​ണി​വി​ടെ. ഇ​ട​തു മു​ന്ന​ണി വി​ജ​യി​ച്ചാ​ല്‍ ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യും. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ക്കു​ക​യും തു​ട​ര്‍​ന്ന് വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ സ്വ​ത​ന്ത്ര അം​ഗം യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ല്‍​കു​ക​യും ചെ​യ്താ​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​മാ​കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടേ​യും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടേ​യും പ​ഞ്ചാ​യ​ത്താ​യ പൈ​ങ്ങോ​ട്ടൂ​രി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം തീ​പാ​റും.