പെ​രു​മ്പാ​വൂ​ർ: വേ​ങ്ങൂ​ർ രാ​ജ​ഗി​രി വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ന്‍റെ ദ​ശാ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ്പോ 2025 'ദ​ർ​ശ​ന' മു​ൻ എം​എ​ൽ​എ സാ​ജു​പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​എം.​ഡി. ദേ​വ​സ്യ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡി​പി​ൻ ക​രി​ങ്ങേ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ലെ അ​ഞ്ചു പ​ഠ​ന വ​കു​പ്പു​ക​ളു​ടെ​യും എ​ൻ​എ​സ്എ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ത്രി​ദി​ന എ​ഡ്യു​ക്കേ​ഷ​ണ​ൽ എ​ക്സ്പോ,

സി​ല​ബ​സി​ന​പ്പു​റം കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ കൂ​ടി ഉ​ൾ​കൊ​ണ്ട് പാ​ഠ്യ പ​ദ്ധ​തി​ക​ളെ ര​സ​ക​ര​വും ഹൃ​ദ്യ​വു​മാ​യി മ​നസിലാ​ക്കി പ​ഠി​ക്കു​വാ​നു​ള​ള വ​ഴി​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​രി​ചയ​പ്പെ​ടു​ന്ന​വ​യാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ് ,കൊ​മേ​ഴ്സ് , മാ​നേ​ജ്മെ​ന്‍റ്, സൈ​ക്കോ​ള​ജി, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ വ​കു​പ്പു​ക​ൾ ന​ട​ത്തി​യ പ​വ​ലി​യ​നു​ക​ൾ വൈ​വി​ധ്യ​ങ്ങ​ളാ​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. കോ​ള​ജ് ഇഡി ക്ല​ബി​ന്‍റെ എൽഇഡി ക്ലി​നി​ക്കും എ​ൻഎ​സ്എ​സി​ന്‍റെ ജൈ​വ​കൃ​ഷി പ​രി​പാ​ല​ന പ​ദ്ധ​തി​യും ഹ​യ​ർ​സെ​ക്ക​ൻഡ​റി​ത​ല വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഏ​റെ ആ​ക​ർ​ഷി​ച്ചു.

കോ​ള​ജി​ന്‍റെ ത​ന​ത് സം​രം​ഭ​മാ​യ ഗാ​ർ​ഡ​ൻ ലൈ​ബ്ര​റി​യും ഐ​ഡി​യ ലാ​ബും വാ​ട്ട​ർ എ​സ്‌​കേ​പ്പും പെ​റ്റ്സ് കോ​ർ​ണ​റും സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​രു​ന്നൊ​രു​ക്കി. പ്ര​ദ​ർ​ശ​നം നാ​ളെ അ​വ​സാ​നി​ക്കും.