കൊ​ച്ചി: രു​ചി​യൂ​റും ക​ട​ല്‍, കാ​യ​ല്‍ വി​ഭ​വ​ങ്ങ​ള്‍, ക​ര്‍​ഷ​ക​രു​ടെ ത​ദ്ദേ​ശീ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍, ഡ​യ​റ്റ് കൗ​ണ്‍​സ​ലിം​ഗ് തു​ട​ങ്ങി പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന വെ​വി​ധ്യ​ങ്ങ​ളു​മാ​യി ത്രി​ദി​ന മ​ത്സ്യ​മേ​ള നാ​ളെ മു​ത​ൽ മൂ​ന്നു​വ​രെ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ല്‍ (സി​എം​എ​ഫ്ആ​ര്‍​ഐ) ന​ട​ക്കും.

സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ 78-ാമ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ള. ക​ല്ലു​മ്മ​ക്കാ​യ, കാ​യ​ല്‍ മു​രി​ങ്ങ (ഓ​യി​സ്റ്റ​ര്‍), മ​ത്സ്യ​ചെ​മ്മീ​ന്‍ വി​ഭ​വ​ങ്ങ​ളു​ടെ ത​ദ്ദേ​ശീ​യ രു​ചി​ക്കൂ​ട്ടു​ക​ളാ​ണ് സീ​ഫു​ഡ് ഫെ​സ്റ്റി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണം.

സ്ത്രീ ​കൂ​ട്ടാ​യ്മ​ക​ള്‍, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍, സീ​ഫു​ഡ് സം​രം​ഭ​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സ്റ്റാ​ളു​ക​ള്‍ മേ​ള​യി​ലു​ണ്ട്. ല​ക്ഷ​ദ്വീ​പി​ലെ ത​ന​ത് വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​കും. വ​നി​താ ക​ര്‍​ഷ​ക​ര്‍ കാ​യ​ലി​ല്‍ കൃ​ഷി​ചെ​യ്ത് വി​ള​വെ​ടു​ത്ത മു​രി​ങ്ങ ശാ​സ്ത്രീ​യ​മാ​യി ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് മേ​ള​യി​ലെ​ത്തി​ക്കു​ക.

ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ളും അ​ത​നു​സ​രി​ച്ചു​ള്ള ഡ​യ​റ്റ് കൗ​ണ്‍​സ​ലിം​ഗും മേ​ള​യി​ല്‍ ല​ഭ്യ​മാ​കും. പൊ​ക്കാ​ളി ഉ​ത്പ​ന്ന​ങ്ങ​ള്‍, ചെ​റു ധാ​ന്യ​പോ​ഷ​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, നാ​ട​ന്‍ ച​ക്ക​ര, എ​ണ്ണ​ക​ള്‍, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍, നാ​ട​ന്‍ പ​ല​ഹാ​ര​ങ്ങ​ള്‍ തു​ട​ങ്ങി ഭ​ക്ഷ്യോ​ല്പ​ന്ന​ങ്ങ​ളും ക​രി​മീ​ന്‍​കു​ഞ്ഞു​ങ്ങ​ള്‍, അ​ല​ങ്കാ​ര മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ഔ​ഷ​ധ സ​സ്യ​ത്തൈ​ക​ള്‍, വി​ത്തു​ക​ള്‍, വ​ള​ങ്ങ​ള്‍ തു​ട​ങ്ങി ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​ല്പ​ന്ന​ങ്ങ​ളും ല​ഭി​ക്കും.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്പ​ന്ന​ങ്ങ​ളു​മു​ണ്ടാ​കും. കാ​ര്‍​ഷി​ക വി​ള​ക​ളി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ര്‍​ശ​ന​വു​മു​ണ്ട്. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​യ പ്ര​ത്യേ​ക ബാ​ങ്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​കും.

ഫി​ഷ​റീ​സ് രം​ഗ​ത്തെ വി​വി​ധ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ച ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​മാ​ണ് മേ​ള​യി​ലെ മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് മേ​ള​യു​ടെ സ​മ​യം. പ്ര​വേ​ശ​നം സൗ​ജ​ന്യം.

ആ​ഴ​ക്ക​ട​ലി​ന്‍റെ വി​സ്മ​യ കാ​ഴ്ച​ക​ള്‍

ഓ​പ്പ​ണ്‍ ഹൗ​സി​ന്‍റെ ഭാ​ഗ​മാ​യി, മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ 3 വ​രെ ക​ട​ല​റി​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ത്തും. ആ​ഴ​ക്ക​ട​ലി​ന്‍റെ വി​സ്മ​യ​ക്കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന മ്യൂ​സി​യം, മ​റൈ​ന്‍ അ​ക്വേ​റി​യം, വി​വി​ധ ല​ബോ​റ​ട്ട​റി​ക​ള്‍ തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നി​ടും.