ആലുവ നഗരസഭാ ശതാബ്ദി: കണക്കുകൾ പാസാക്കി
1509775
Friday, January 31, 2025 4:25 AM IST
ആലുവ: വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ആലുവ നഗരസഭാ ശതാബ്ദി ആഘോഷ വരവ്-ചെലവ് കണക്കുകൾ ഇന്നലെ സംഘാടക സമിതി യോഗം ചേർന്ന് പാസാക്കി. 1.2 കോടി രൂപ വരുമാനവും ഒരു കോടിയോളം രൂപ ചെലവും വരുമെന്ന് ജനറൽ കൺവീനർ എം.എൻ. സത്യദേവൻ ' ദീപിക' യോട് പറഞ്ഞു.
150 ഓളം പേരുള്ള ആഘോഷ കമ്മിറ്റിയുടെ കണക്കുകൾ വെറും 18 പേര് മാത്രം പെങ്കെടുത്ത ക്വോറം തികയാത്ത യോഗത്തിൽ പാസാക്കുന്നത് നിയമ വിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു.കഴിഞ്ഞമാസം ഓംബുഡ്സ്മാന് പ്രതിപക്ഷം നൽകിയ പരാതിയിന്മേൽ ചെയർമാൻ എം.ഒ. ജോണും സെക്രട്ടറിയും ഹാജരായി മൊഴി നൽകിയിരുന്നു.