കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും 48 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം വ​ട​ക്കേ​വി​ള ഇ​ക്ബാ​ല്‍ ന​ഗ​ര്‍ മ​ല്ല​ന്‍​തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ന്‍​ഷാ​ദ് ഷം​സു​ദീ​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യെ 2024 ഏ​പ്രി​ല്‍ മു​ത​ല്‍ പ​ല ത​വ​ണ​ക​ളാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ത​ന്‍റെ എ​ന്‍​ആ​ര്‍​ഐ അ​ക്കൗ​ണ്ടി​ല്‍ ബ്ലോ​ക്കാ​യി കി​ട​ക്കു​ന്ന പ​ണം ല​ഭി​ക്കു​മ്പോ​ള്‍ ത​രാ​മെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ള്‍ പ​ല ത​വ​ണ​യാ​യി ഇ​വ​രി​ല്‍​നി​ന്ന് 48 ല​ക്ഷം രൂ​പ വാ​ങ്ങി​യി​ട്ട് തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.