കാ​ക്ക​നാ​ട്/ ആലുവ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ നി​ന്നും ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും സ്വി​ച്ച് ബോ​ർ​ഡു​ക​ളും മ​റ്റും മോ​ഷ്ടി​ച്ച് വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ ആ​സാം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം ക​ർ​ബി അ​ജ്ലോം​ങ്ങ് ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​സാ​ൻ ഗോ​ര (25) ആ​സാം മു​റി​ഗോ​ൺ ഒ​ത​ള​പു​രി സ്വ​ദേ​ശി ബി​ലാ​ൽ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ങ്ങ​ര​പ്പ​ടി​യി​ലെ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത വീ​ട്ടി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക് വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച സം​ഘ​ത്തെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ മോ​ഷ്ടി​ച്ചു വി​റ്റ വ​യ​റു​ക​ൾ ആ​ലു​വ ചൂ​ണ്ടി​യി​ലെ ഒ​രു ഷോ​പ്പി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി തൃ​ക്കാ​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ പ​റ​ഞ്ഞു.

കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വേ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.