കൊ​ച്ചി: സി​എ​സ്എ​സ്ടി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​യാ​യ ദൈ​വ​ദാ​സി മ​ദ​ർ തെ​രേ​സ ഓ​ഫ് സെ​ന്‍റ് റോ​സ് ഓ​ഫ് ലി​മ​യു​ടെ 167-ാം ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ​വും പു​ര​സ്‌​കാ​ര​സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണം സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഴു​ത്തു​കാ​ര​ൻ സ​ന്തോ​ഷ്‌ ഏ​ച്ചി​ക്കാ​നം മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു. നൂ​റു ശ​ത​മാ​നം സാ​ക്ഷ​ര​ത​യും സാം​സ്കാ​രി​ക മു​ന്നേ​റ്റ​വും കൈ​വ​രി​ക്കാ​ൻ കേ​ര​ള​ത്തി​നു സാ​ധി​ച്ച​ത് മി​ഷ​ണ​റി​മാ​രു​ടെ നി​സ്തു​ല​മാ​യ പ്ര​വ​ർ​ത്ത​നം ഒ​ന്നു​കൊ​ണ്ടു​മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റും മാ​നേ​ജ​രു​മാ​യ സി​സ്റ്റ​ർ ഡോ. ​നീ​ലി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ൽ​ഫോ​ൻ​സാ വി​ജ​യാ ജോ​സ​ഫ്, ഫാ. ​വി​പി​ൻ ചൂ​തം​പ​റ​മ്പി​ൽ, സി​സ്റ്റ​ർ മ​നീ​ഷ, സോ​ഫി​യ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ന്പ​താ​മ​തു മ​ദ​ർ തെ​രേ​സ ഓ​ഫ് സെ​ന്‍റ് റോ​സ് ഓ​ഫ് ലി​മ പു​ര​സ്കാ​രം കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ലി​നു സ​മ്മാ​നി​ച്ചു. മു​ൻ മാ​നേ​ജ​രും ഡ​യ​റ​ക്ട​റും പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യി​രു​ന്ന സി​സ്റ്റ​ർ വി​നി​ത​യെ ആ​ദ​രി​ച്ചു.