നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് കോ​മ്പൗ​ണ്ടി​ൽ റി​സോ​ഴ്സ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. റി​സോ​ഴ്സ് സെ​ന്‍ററിന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് നിർവ ഹിച്ചു.​ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​മാ​ണ് സെന്‍റർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

റി​സോ​ഴ്സ് സെ​ന്‍റ​റി​ൽ വു​മ​ൺ ഫെ​സി​ലി​റ്റേ​റ്റ​റു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.​ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള കൗ​ൺ​സി​ലി​ംഗ്, നി​യ​മ​സ​ഹാ​യ​ങ്ങ​ൾ, പാ​ര​ന്‍റിംഗ് ക്ലി​നി​ക്ക് സേ​വ​ന​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സേ​വ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും റി​സോ​ഴ്സ് സെ​ന്‍ററിന്‍റെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​കും. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര സ​ജീ​വ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ റോ​സി ജോ​ഷി, സൈ​ന ബാ​ബു, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.എം. വ​ർ​ഗീസ്, ആ​നി കു​ഞ്ഞു​മോ​ൻ, അ​ഡ്വ. ഷെ​ബീ​ർ അ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് ക​പ്രശേ​രി, വി.ടി. സ​ലീ​ഷ്, സി​നി ജോ​ണി, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.