കുറിച്ചി പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കണം: കേരള കോണ്‍ഗ്രസ്
1509635
Thursday, January 30, 2025 7:14 AM IST
കുറിച്ചി: കുറിച്ചി പഞ്ചായത്തിലെ ശുദ്ധ ജലക്ഷാമം പരിഹരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടി വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
വി.ജെ. ലാലി, സി.ഡി. വത്സപ്പന്‍, ഡോ. ജോബിന് എസ്. കൊട്ടാരം, കെ.എ. തോമസ്, ജോസഫ് ആന്റണി, റോയി ചാണ്ടി, സണ്ണി മക്കൊള്ളില്‍, അച്ചന്‍കുഞ്ഞ് തെക്കേക്കര, ഷാജി പാറത്താഴെ, കെ.എ. മാത്യു, എ.കെ. തോമസ്, ജോയി തോമസ്, ജയിംസ് ജോസഫ് മടത്തിപ്പറമ്പ്, ഷാജി പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇത്തിത്താനം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് പ്രതിനിധി ജോസഫ് ആന്റണി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് അപ്രേം, മേഴ്സി സണ്ണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്നു കേരള കോണ്‍ഗ്രസിലെത്തിയ ഷാജി പാറത്താഴെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്കി.