നഗരസഭയില്‍നിന്നു മൂന്നു കോടി രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുക: ഫിലിപ്പ് ജോസഫ്
1509297
Wednesday, January 29, 2025 7:05 AM IST
കോട്ടയം: നഗരസഭയില്‍നിന്നും മൂന്നു കോടി രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നഗരസഭയിലേക്കു മാര്‍ച്ച് നടത്തി ഉപരോധിച്ചു.
ജോലി ചെയ്ത എല്ലാ നഗരസഭകളിലും സാമ്പത്തിക ക്രമക്കേട് നടത്തിയതായ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇയാളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ഐഎന്‍ടിയുസി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി നേതാക്കളായ അനിയന് മാത്യു, നന്ദിയോട് ബഷീര്‍, സാബു പുതുപ്പറമ്പില്‍, സണ്ണി കാഞ്ഞിരം, ടി.സി. റോയ്, കെ.കെ. പ്രേംകുമാര്‍, സോജി മടപ്പള്ളി, സാബു വലിയമല, എ.ഡി. പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.