കു​റു​പ്പ​ന്ത​റ: ഏ​റേ​ക്കാ​ല​മാ​യു​ള്ള അ​ധ്യാ​പ​ക​വൃ​ത്തി​യി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന ഗു​രു​നാ​ഥ​യു​ടെ ജീ​വ​ച​രി​ത്രം വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ല്‍ വ​ര്‍ണി​ച്ചു കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച വ​ള്ളം​ക​ളി പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി. കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം ക​ണ്ടു മ​ന​സു​നി​റ​ഞ്ഞ എം​എ​ല്‍എ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും കാ​ഷ് അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി വി​ദ്യാ​ര്‍ഥി​ക​ള​ര്‍പ്പി​ച്ച ഗു​രു​വ​ന്ദ​ന​വും അ​ഭി​മാ​ന കാ​ഴ്ച​യാ​യി.

കു​റു​പ്പ​ന്ത​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്‍റെ 57-ാമ​ത് വാ​ര്‍ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വു​മാ​ണ് വേ​റി​ട്ട​താ​യി മാ​റി​യ​ത്. വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ല്‍ അ​ധ്യാ​പി​ക മി​നി രാ​ജു​വി​ന്‍റെ ജീ​വ​ച​രി​ത്രം വ​ര്‍ണി​ച്ചു കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച വ​ള്ളം​ക​ളി​യാ​ണ് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യു​ടെ മ​ന​സ് നി​റ​ച്ച​ത്.

പാ​ലാ കോ​ര്‍പ​റേ​റ്റ് എ​ജ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍സി സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍ജ് പു​ല്ലു​കാ​ലാ​യി​ല്‍ സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് വ​ള്ളോം​പു​ര​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും നി​ര്‍വ​ഹി​ച്ചു.

പ്രി​ന്‍സി​പ്പ​ല്‍ അ​നൂ​പ് സെ​ബാ​സ്റ്റ്യ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ഷി ജോ​ര്‍ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി ക​ടു​ന്ന​ക്ക​രി, പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍സി സി​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.