കോ​ട്ട​യം: ഓ​രു​വെ​ള്ളം മൂ​ലം കൃ​ഷി​നാ​ശം ഉ​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, നെ​ല്ലി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച സം​ഭ​ര​ണ​വി​ല​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​വു​മ​ട​ക്കം കി​ലോ​യ്ക്ക് 32 രൂ​പ 52 പൈ​സ വി​ല ന​ൽ​കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നെ​ൽ​ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി കൈ​പ്പു​ഴ​മു​ട്ടി​ൽ സ​മ​ര​പ​ഥം ന​ട​ത്തി.

ബെ​ന്നി​ച്ച​ൻ ഇ​ല്ലി​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ൽ​ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി​ച്ച​ൻ പു​ളി​ങ്കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജീ​ന അ​ഷ​റ​ഫ്, ര​ക്ഷാ​ധി​കാ​രി വി.​ജെ. ലാ​ലി, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സ​തീ​ശ​ൻ , മാ​ത്യു തോ​മ​സ്, ശ​ശി​ധ​ര​ൻ എ​ട്ടേ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.