വിജിലൻസ് അന്വേഷണം വേണമെന്ന്
1509299
Wednesday, January 29, 2025 7:05 AM IST
ഗാന്ധിനഗർ: കേരള നഴ്സിംഗ് കൗൺസിലംഗങ്ങളും രജിസ്ട്രാറും പരസ്പരം ഉന്നയിക്കുന്ന സാമ്പത്തിക-അഴിമതി ആരോപണങ്ങളിൽ ഉടനടി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ ശിക്ഷിക്കണമെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു സംസ്ഥാന പ്രസിഡന്റ് കെ.എസ്. സന്തോഷ്, ജനറൽ സെക്രട്ടറി എസ്.എം. അനസ് എന്നിവർ അറിയിച്ചു.