മലയോര സമര പ്രചാരണ ജാഥ: ഏറ്റുമാനൂരിൽനിന്ന് 1000 പേർ
1509619
Thursday, January 30, 2025 6:58 AM IST
ഏറ്റുമാനൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നയിക്കുന്ന മലയോര സമര പ്രചാരണ ജാഥയ്ക്ക് മുണ്ടക്കയത്ത് നല്കുന്ന സ്വീകരണ സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1000 പേരെ പങ്കെടുപ്പിക്കാന്‍ യുഡിഎഫ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
ചെയര്മാന് ടോമി പുളിമാന്തുണ്ടം അധ്യക്ഷത വഹിച്ച യോഗം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
കുഞ്ഞ് ഇല്ലംപള്ളി, പ്രിന്‍സ് ലൂക്കോസ്, ബിനു ചെങ്ങളം, ജോറോയി പൊന്നാറ്റില്‍, മുഹമ്മദ് ജലീല്‍, പി.വി. മൈക്കിള്‍, സാബു പീടിയേക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം യോഗങ്ങള്‍ ഇന്നു മുതല്‍ ഒന്നു വരെ ചേരാനും യോഗത്തില്‍ തീരുമാനമായി.