ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ - ക​ല്ല​റ റോ​ഡി​ന്‍റെ തു​ട​ക്ക ഭാ​ഗ​ത്ത് മു​ട്ടു​ചി​റ പെ​ട്രോ​ള്‍ പ​മ്പ് മു​ത​ല്‍ ക​ടു​ത്തു​രു​ത്തി റെ​യി​ല്‍വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വാ​ലാ​ച്ചി​റ ഗേ​റ്റ് വ​രെ ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മെ​യി​ന്‍ റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍മാ​ണ ജോ​ലി​ക​ള്‍ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​ന്ന​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി.

മു​ട്ടു​ചി​റ പെ​ട്രോ​ള്‍ പ​മ്പ് മു​ത​ല്‍ ഗേ​റ്റ് വ​രെ​യും തി​രി​ച്ചും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ഇ​ന്ന് നി​രോ​ധി​ക്കും. പ​ക​ര​മാ​യി മു​ട്ടു​ചി​റ - മ​ള്ളി​യൂ​ര്‍ റോ​ഡി​ലൂ​ടെ മ​ണ്ണാ​റ​പ്പാ​റ ജം​ഗ്ഷ​നി​ലൂ​ടെ മേ​ട്ടു​പാ​റ​യു​മാ​യി ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് ബ​സ് സ​ര്‍വീ​സ് ന​ട​ക്കും.

ലോ​റി, ടെം​ബോ വാ​ന്‍, ടോ​റ​സ് തു​ട​ങ്ങി​യ ഏ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​തേ റൂ​ട്ടി​ലൂ​ടെ​യാ​വും ഇ​രു​വ​ശ​ത്തേ​ക്കും പോ​കേ​ണ്ട​ത്. ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ക്ക് ഗേ​റ്റ് മു​ത​ല്‍ ഐ​റ്റി​ഐ ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാം. ഓ​ട്ടോ​റി​ക്ഷ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍, കാ​റു​ക​ള്‍, ജീ​പ്പ് എ​ന്നി​വ മാ​ത്ര​മെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​വു​യെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.