കുട്ടോമ്പുറം പാലത്തിലെ അപകടാവസ്ഥ: നവീകരണം നടത്തി
1509296
Wednesday, January 29, 2025 7:05 AM IST
കൈപ്പുഴ: ആർപ്പൂക്കര-നീണ്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുട്ടോമ്പുറം പാലത്തിന്റെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് നടപടികൾ തുടങ്ങി.
പാലവും റോഡും ബന്ധിപ്പിക്കുന്ന ഭാഗം താണുപോയിരുന്നു. ഇതേത്തുടർന്ന് പാലത്തിൽനിന്നു റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്ത് അപകട സാധ്യത രൂപപ്പെട്ടിരുന്നു. ഇത് വലിയ പരാതിക്കിടയാക്കിയിരുന്നു.
ഇതേത്തുടർന്ന് ഇന്നലെ രാവിലെ മുതൽ അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള പ്രവൃത്തികൾ നടന്നു വരികയാണ്.