കുറിച്ചിത്താനം വില്ലേജ് ഓഫീസ് സ്മാർട്ടാക്കാൻ 45 ലക്ഷം
1509630
Thursday, January 30, 2025 7:08 AM IST
കുറവിലങ്ങാട്: കുറിച്ചിത്താനം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കി നിർമ്മിക്കുന്നതിന് റവന്യുവകുപ്പ് 45 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കുറിച്ചിത്താനം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫണ്ട് അനുവദിച്ചത്.
മോൻസ് ജോസഫ് എംഎൽഎ മന്ത്രി കെ. രാജന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.