ച​​ങ്ങ​​നാ​​ശേ​​രി: പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം​​വാ​​ര്‍ഡി​​ല്‍ എ​​സി കോ​​ള​​നി പൂ​​വം പാ​​ട​​ത്തി​​ന്‍റെ പെ​​ട്ടത്ത​​റ​​യു​​ടെ ര​​ണ്ട് ക​​ലു​​ങ്ക് നി​​ര്‍മാ​​ണ​​ത്തി​​ന് 21 ല​​ക്ഷം രൂ​​പ​​യു​​ടെ പ​​ദ്ധ​​തി. നാ​​ട്ടു​​കാ​​രു​​ടെ നി​​ര​​ന്ത​​ര അ​​ഭ്യ​​ര്‍ഥ​​ന പ​​രി​​ഗ​​ണി​​ച്ച ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ​​യു​​ടെ പ​​രി​​ശ്ര​​മ​​ഫ​​ല​​മാ​​യി​​ട്ടാ​​ണ് പ​​ദ്ധ​​തി​​ക്ക് പ​​ണം അ​​നു​​വ​​ദി​​ച്ച​​ത്.

വ​​ര്‍ഷ​​ങ്ങ​​ളാ​​യി യാ​​ത്രാ​​സൗ​​ക​​ര്യ​​മി​​ല്ലാ​​തെ ബു​​ദ്ധി​​മു​​ട്ടു​​ന്ന ആ ​​പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ള്‍ക്ക് പാ​​ലം പ​​ണി പൂ​​ര്‍ത്തി​​യാ​​കു​​ന്ന​​തോ​​ടെ ഏ​​റെ ആ​​ശ്വാ​​സ​​ക​​ര​​മാ​​യി മാ​​റും. പാ​​ലം പൂ​​ര്‍ത്തി​​യാ​​കു​​ന്ന​​തോ​​ടെ കൃ​​ഷി​​ക്കാ​​ര്‍ക്കും സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ക്കും വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കും യാ​​ത്ര​​സു​​ഗ​​മ​​മാ​​കും.

പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ഡി. മോ​​ഹ​​ന​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ല്‍ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ നി​​ര്‍മാ​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എം. ​​രാ​​ജു, ജോ​​ണ്‍സ​​ണ്‍ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍, ജി. ​​ജ​​യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.