പാ​ലാ: ക്ലി​നി​ക്ക​ല്‍ ലാ​ബു​ക​ളി​ല്‍ റേ​ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ പേ​രു മാ​ത്രം കാ​ണി​ച്ച് ജീ​വ​ന​ക്കാ​ര്‍െ സ്‌​കാ​നിം​ഗ് ഉ​ള്‍​പ്പെ ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ഫ​ലം ന​ല്‍​കു​ന്ന​ത് വ്യാ​പ​ക​മെ​ന്ന് ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ ദി​വ​സം റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ​ക്ട​റു​ടെ പേ​രി​ല്‍ വ്യാ​ജ​ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി ന​ല്‍​കി വ​ന്ന ടെ​ക്നീ​ഷ​നും സ്ഥാ​പ​ന ഉ​ട​മ​യാ​യ സ്ത്രീ​യും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ടെ​ക്നീ​ഷന്‍ കാ​ണ​ക്കാ​രി എ​ബി​ ഭ​വ​നി​ല്‍ എം. ​എ​ബി, സ്ഥാ​പ​ന ഉ​ട​മ ഇ​ട​നാ​ട് മ​ങ്ങാ​ട്ട് റെ​നി സ​ജി ജോ​ണ്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ബി കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​വി​ധ ലാ​ബു​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം ന​ല്‍​കി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. വി​വി​ധ ലാ​ബു​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.​

സ്‌​കാ​നിം​ഗ് മെ​ഷീനു​ക​ള്‍ റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ പേ​രി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ണ് അ​നു​മ​തി വാ​ങ്ങു​ന്ന​ത്. സ്‌​കാ​നി​ംഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ റേ​ഡി​യോ​ഗ്രഫി​യി​ല്‍ ബി​രു​ദ​മെ​ടു​ത്ത റേ​ഡി​യോ​ള​ജി ടെ​ക്നീ​ഷന്‍​മാ​ര്‍ അ​ഥ​വാ റേ​ഡി​യോഗ്രഫ​ര്‍​മാ​ര്‍ ഡോ​ക്ട​ര്‍​മാ​രെ സ​ഹാ​യി​ക്കാ​നു​ണ്ട്. റേ​ഡി​യോ​ഗ്ര​ഫ​ര്‍​മാ​ര്‍​ക്ക് രോ​ഗ​നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് കൊ​ടു​ക്കാനോ അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ് ന​ട​ത്താ​നോ അ​നു​മ​തി​യി​ല്ല.​റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ​ക്ട​റെ നി​യ​മി​ക്കു​മ്പോ​ള്‍ അ​തി​ന​നു​സ​രി​ച്ചു​ള്ള ശ​ന്പളം ന​ല്‍​കേ​ണ്ടിവ​രും. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് പ​ല ക്ലി​നി​ക്ക​ല്‍ ലാ​ബു​ക​ളും ഡോ​ക്ട​ര്‍​മാ​രു​ടെ പേ​രു മാ​ത്രം വി​നി​യോ​ഗി​ച്ച് റേ​ഡി​യോ​ഗ്രഫ​റെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം ന​ല്‍​കു​ന്ന​ത്.​

സ്‌​കാ​നി​ംഗ് ഫ​ലം ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച് ശ​രി​യാ​യ രോ​ഗവി​വ​രം ന​ല്‍​കാ​തെവ​രു​ന്ന​ത് രോ​ഗ നി​ര്‍​ണ​യ​ത്തെ​യും ചി​കി​ത്സ​യെ​യും വി​പ​രീ​ത​മാ​യി ബാ​ധി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ച്ച​തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ ഫ​ല​മാ​യാ​ണ് പാ​ലാ​യി​ല്‍ അ​റ​സ്റ്റി​നി​ട​യാ​ക്കി​യ​ത്.