നഗരസഭയിൽനിന്നു പണം തട്ടിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കം: തിരുവഞ്ചൂർ
1509613
Thursday, January 30, 2025 6:58 AM IST
കോട്ടയം: നഗരസഭയിൽനിന്നു പണം തട്ടിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്. രാജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജില്ലാ യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് ലൂക്കോസ്,
പാർലമെന്ററി പാർട്ടി ലീഡർ എം.പി. സന്തോഷ് കുമാർ, ജോയ് ചെട്ടിശേരി, ആർഎസ്പി ജില്ലാ സെക്രട്ടറി ടി.സി. അരുൺ, ഡോ. സോന, നന്ദിയോട് ബഷീർ എന്നിവർ പ്രസംഗിച്ചു.