മണിയാറിൽ പുനർവിചിന്തനം വേണം: തിരുവഞ്ചൂർ
1509294
Wednesday, January 29, 2025 7:05 AM IST
കോട്ടയം: മണിയാർ പദ്ധിതി മുരുഗപ്പ ഗ്രൂപ്പിന് 25 വർഷത്തേക്ക് നീട്ടി നൽകാനുള്ള തീരുമാനം മുഖ്യമന്ത്രി പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ കോട്ടയത്ത് സംഘടിപ്പിച്ച വൈദ്യുതി മേഖലയിൽ മണിയാറിന്റെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്ഥാന പ്രസിഡന്റ് എം.വി. മനോജ് അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസീസ് ജോർജ് എംപി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്ത് . ഉണ്ണിക്കൃഷ്ണൻ, സിന്ധ്യ കാർഡോസ്, ജി. രാമചന്ദ്രൻ, അൻവർ പി.കെ, സജീവ് കുമാർ, കെ.എസ്. ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.