ജില്ലാ പഞ്ചായത്ത് വളപ്പില്‍ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന് തുറന്നു
1509622
Thursday, January 30, 2025 7:08 AM IST
കോട്ടയം: ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനോടു ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച പുതിയ കംഫര്‍ട്ട് സ്റ്റേഷന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിനു മുന്‍വശം ടൂ വീലര്‍ പാര്‍ക്കിംഗ് ഷെഡിനടുത്താണ് പുതിയ കംഫര്‍ട്ട് സ്റ്റേഷന്.
കളക്ടറേറ്റിലുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങള്‍ക്കു ശുചിമുറി സൗകര്യം കുറവാണെന്ന പരാതിക്ക് ഇതോടെ പരിഹാരമാകും.10 ലക്ഷം രൂപ ചെലവഴിച്ചാണ് കംഫര്‍ട്ട് സ്റ്റേഷന് പണിതത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി 50 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് മന്ദിരത്തില്‍ ഓഫീസ് മുറികളടക്കമുള്ളവയുടെ നവീകരണവും നടത്തിയിരുന്നു.
കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ ഫീഡിംഗ് റൂമും ഒരുക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, പി.എം. മാത്യു, മഞ്ജു സുജിത്ത്, നിര്‍മല ജിമ്മി, ഹേമലത പ്രേം സാഗര്‍, ജോസ്മോന് മുണ്ടയ്ക്കല്‍, പി.ആര്. അനുപമ, പി.കെ. വൈശാഖ്, സെക്രട്ടറി പി.എസ്. ഷിനോ എന്നിവര്‍ പങ്കെടുത്തു