കോ​ട്ട​യം: മ​ണി​യാ​ർ പ​ദ്ധി​തി മു​രു​ഗ​പ്പ ഗ്രൂ​പ്പി​ന് 25 വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.

കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി ഓ​ഫീ​സേ​ഴ്സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വൈ​ദ്യു​തി മേ​ഖ​ല​യി​ൽ മ​ണി​യാ​റി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. പ്ര​ശാ​ന്ത് . ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സി​ന്ധ്യ കാ​ർ​ഡോ​സ്, ജി. ​രാ​മ​ച​ന്ദ്ര​ൻ, അ​ൻ​വ​ർ പി.​കെ, സ​ജീ​വ് കു​മാ​ർ, കെ.​എ​സ്. ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.