കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​ച്ചെ​റി​യ​ൽ​മു​ക്ത ശു​ചി​ത്വ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി. പൊ​തു​നി​ര​ത്തു​ക​ളി​ലും ജ​ല​സോ​ത്ര​സു​ക​ളി​ലേ​ക്കും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞാ​ൽ 10,000 രൂ​പ കു​റ​ഞ്ഞ ഫൈ​നോ​ടു​കൂ​ടി ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൈ​വ​വും അ​ജൈ​വ​വു​മാ​യ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​ൻ മാ​ലി​ന്യ ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ണം. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, ഭവ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​പ്പെ​ടു​ന്ന സ്ഥാ​പ​ങ്ങ​ളാ​ക്കി മാ​റ്റ​ണ​മെ​ന്നും കാഞ്ഞി​ര​പ്പ​ള്ളി ടൗ​ൺ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹെ​ൽ​ത്ത് സ്ക്വാ​ഡ് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തോ​ടൊ​പ്പം ടൗ​ണി​ൽ സ്ഥാ​പി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളി​ലൂ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മി ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ളാ​യ റി​ജോ വാ​ളാ​ന്ത​റ, മ​ഞ്ജു മാ​ത്യു, വി.​പി. രാ​ജ​ൻ, റോ​സ​മ്മ തോ​മ​സ്, നി​സാ സ​ലീം, ശ്യാ​മ​ള ഗം​ഗാ​ധ​ര​ൻ, സി​ന്ധു സോ​മ​ൻ, അ​മ്പി​ളി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ബ്ല​സി ബി​നോ​യി, സൂ​പ്ര​ണ്ട് സോ​ഫി​യാ സ​ക്കീ​ർ, വി.​പി. ഇ​സ്മാ​യി​ൽ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തി​ൽ കേ​ന്ദ്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ന്നേ​ഴ്സ് റോ​യ​ൽ വ​ർ​ഷ മ​ൾ​ട്ടി സ്റ്റേ​റ്റ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രിച്ചു.