കോ​​ട്ട​​യം: ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന കു​​ഷ്ഠ​​രോ​​ഗ നി​​ര്‍​ണ​​യ ഭ​​വ​​ന​​സ​​ന്ദ​​ര്‍​ശ​​ന യ​​ജ്ഞം അ​​ശ്വ​​മേ​​ധം ആ​​റാം ഘ​​ട്ടം ഇന്നുമു​​ത​​ല്‍ ഫെ​​ബ്രു​​വ​​രി 12 വ​​രെ ന​​ട​​ത്തും. കു​​ഷ്ഠ​​രോ​​ഗം ബാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും തി​​രി​​ച്ച​​റി​​യാ​​ത്ത​​തു​​മൂ​​ലം ചി​​കി​​ത്സ ല​​ഭി​​ക്കാ​​തെ ക​​ഴി​​യു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്തി ചി​​കി​​ത്സ ന​​ല്‍​കു​​ക​​യാ​​ണ് ല​​ക്ഷ്യം. പാ​​ടു​​ക​​ള്‍ നോ​​ക്കാം, ആ​​രോ​​ഗ്യം കാ​​ക്കാം എ​​ന്ന​​താ​​ണ് ഈ ​​വ​​ര്‍​ഷ​​ത്തെ സ​​ന്ദേ​​ശം.

ആ​​ശാ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍, പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച വോ​​ള​​ണ്ടി​​യ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ അ​​ഞ്ച​​ര​​ല​​ക്ഷ​​ത്തി​​ല​​ധി​​കം വ​​രു​​ന്ന വീ​​ടു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ര​​ണ്ടു​​പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘം 14 ദി​​വ​​സ​​ത്തി​​ല്‍ 400 വീ​​ട് സ​​ന്ദ​​ര്‍​ശി​​ക്കും. മൂ​​വാ​​യി​​രം വോ​​ള​​ണ്ടി​​യ​​ര്‍​മാ​​ര്‍​ക്ക് പ​​രി​​ശീ​​ല​​നം ന​​ല്‍​കി.

ഹെ​​ല്‍​ത്ത് ഇ​​ന്‍​സ്പെ​​ക്ട​​ര്‍​മാ​​ര്‍, പ​​ബ്ലി​​ക് ഹെ​​ല്‍​ത്ത് ന​​ഴ്സു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ മേ​​ല്‍​നോ​​ട്ട​​ത്തി​​ലാ​​യി​​രി​​ക്കും പ​​രി​​പാ​​ടി ന​​ട​​പ്പി​​ലാ​​ക്കു​​ക. സാ​​മൂ​​ഹി​​ക ആ​​രോ​​ഗ്യ​​കേ​​ന്ദ്രം ഡോ​​ക്ട​​ര്‍​മാ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും. കു​​ഷ്ഠ​​രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യാ​​ല്‍ വി​​ദ​​ഗ്ധ​​ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കും.

കു​​ഷ്ഠ​​രോ​​ഗ​​ത്തി​​ന് എ​​ല്ലാ സ​​ര്‍​ക്കാ​​ര്‍ ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പൂ​​ര്‍​ണ​​മാ​​യും സൗ​​ജ​​ന്യ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ണെ​​ന്നു ജി​​ല്ലാ ലെ​​പ്ര​​സി ഓ​​ഫീ​​സ​​ര്‍ ഡോ. ​​പി. എ​​ന്‍. വി​​ദ്യാ​​ധ​​ര​​ന്‍ അ​​റി​​യി​​ച്ചു. ജി​​ല്ല​​യി​​ല്‍ ഈ ​​വ​​ര്‍​ഷം 14 പേ​​രി​​ല്‍ കു​​ഷ്ഠ​​രോ​​ഗം ക​​ണ്ടെ​​ത്തി​​യ​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

രോ​​ഗി തു​​മ്മു​​മ്പോ​​ഴും ചു​​മ​​യ്ക്കു​​മ്പോ​​ഴും അ​​ടു​​ത്തു​​നി​​ന്ന് ശ്വ​​സി​​ക്കു​​ന്ന​​തി​​ലൂ​​ടെ​​യാ​​ണ് രോ​​ഗം പ​​ക​​രു​​ന്ന​​ത്. തൊ​​ലി​​പ്പു​​റ​​ത്ത് കാ​​ണു​​ന്ന നി​​റം മ​​ങ്ങി​​യ​​തോ ചു​​വ​​ന്ന​​തോ ആ​​യ പാ​​ടു​​ക​​ള്‍, ത​​ടി​​പ്പു​​ക​​ള്‍, ക​​ട്ടി​​കൂ​​ടി​​യ​​തും തി​​ള​​ക്ക​​മു​​ള്ള​​തു​​മാ​​യ ച​​ര്‍​മം, വേ​​ദ​​ന​​യി​​ല്ലാ​​ത്ത വ്ര​​ണ​​ങ്ങ​​ള്‍, കൈ​​കാ​​ലു​​ക​​ളി​​ല്‍ മ​​ര​​വി​​പ്പ്, വൈ​​ക​​ല്യ​​ങ്ങ​​ള്‍, ക​​ണ്ണ​​ട​​യ്ക്കാ​​നു​​ള്ള പ്ര​​യാ​​സം തു​​ട​​ങ്ങി​​യ​​വ കു​​ഷ്ഠ​​രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ള്‍ ആ​​യേ​​ക്കാം.

തു​​ട​​ക്ക​​ത്തി​​ല്‍​ത്ത​​ന്നെ ചി​​കി​​ത്സ ആ​​രം​​ഭി​​ച്ചാ​​ല്‍ വൈ​​ക​​ല്യ​​ങ്ങ​​ള്‍ പൂ​​ര്‍​ണ​​മാ​​യും മാ​​റ്റാ​​ന്‍ ക​​ഴി​​യും. ചി​​കി​​ത്സ ആ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടെ​​ത​​ന്നെ രോ​​ഗി​​യു​​ടെ ശ​​രീ​​ര​​ത്തി​​ലെ 90 ശ​​ത​​മാ​​നം ബാ​​ക്ടീ​​രി​​യ​​ക​​ളും ന​​ശി​​ക്കു​​മെ​​ന്ന​​തി​​നാ​​ല്‍ മ​​റ്റു​​ള്ള​​വ​​രി​​ലേ​​ക്ക് പ​​ക​​രു​​ന്ന​​ത് ത​​ട​​യാ​​നു​​മാ​​കും. ആ​​റു മാ​​സം മു​​ത​​ല്‍ 12 മാ​​സം വ​​രെ​​യു​​ള്ള ചി​​കി​​ത്സ​​യി​​ലൂ​​ടെ രോ​​ഗി പൂ​​ര്‍​ണ​​മാ​​യും സു​​ഖം പ്രാ​​പി​​ക്കും.

ആ​​രോ​​ഗ്യ വ​​കു​​പ്പ്, ദേ​​ശീ​​യ ആ​​രോ​​ഗ്യ ദൗ​​ത്യം, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, കു​​ടും​​ബ​​ശ്രീ, വ​​നി​​താ ശി​​ശു വി​​ക​​സ​​ന വ​​കു​​പ്പ് എ​​ന്നി​​വ​​ര്‍ സം​​യു​​ക്ത​​മാ​​യാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.