കിളിരൂർ പള്ളി തിരുനാളിനു നാളെ കൊടിയേറും
1509293
Wednesday, January 29, 2025 7:05 AM IST
കിളിരൂർ: സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നടത്തപ്പെടും. 31നു വൈകുന്നേരം അഞ്ചിന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി കൊടിയേറ്റ് നിർവഹിക്കും.
തുടർന്ന് ഫാ. ജോസഫ് മുളവനയുടെ കാർമികത്വത്തിൽ വിശുദ്ധകുർബാന. അതിനുശേഷം ഇടവക വികാരി ഫാ. തോമസ് ചേക്കോന്തയിലിന്റെ കാർമികത്വത്തിൽ മരിച്ചവരുടെ ഓർമയും സെമിത്തേരി സന്ദർശനവും ഇടവകാംഗങ്ങളുടെ കലാസന്ധ്യയും നടത്തപ്പെടും.
ഫെബ്രുവരി ഒന്നിനു രാവിലെ എട്ടിനു ദേശക്കഴുന്നു വിവിധ സ്ഥലങ്ങളിലേക്കു പുറപ്പെടും. രാവിലെ 10.30ന് ഇടവകയിലെ രോഗികളായുള്ളവർക്കുവേണ്ടി ഫാ. ബിജു മൂലക്കരയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രാർഥനയും. തുടർന്ന് സ്നേഹവിരുന്ന്. വൈകുന്നേരം 5.15 നു തിരുവാർപ്പ് സെന്റ് മേരീസ് ചാപ്പലിൽ ഫാ. ജൂബി മണിയാംകേരിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് ഇടവക പള്ളിയിലേക്കു പ്രദക്ഷിണം
.
പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി രണ്ടിനു രാവിലെ 9.30നു ഫാ. ആൻസിലോ ഇലഞ്ഞിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ. ഫാ. ജിജോ കൂട്ടമാക്കൽ, ഫാ. ഷിന്റോ ആരുച്ചേരിൽ എന്നിവർ സഹകാർമികരാകും. തുടർന്നു പ്രദക്ഷിണത്തോടെ തിരുനാൾ സമാപിക്കും.
210 പ്രസുദേന്തിമാർ ചേർന്നു നടത്തുന്ന തിരുനാളിനു ഇടവക വികാരി ഫാ. തോമസ് ചേക്കോന്തയിൽ കൈക്കാരന്മാരായ ജിജോ ചന്ദ്രവിരുത്തിൽ, സാലിച്ചൻ തുമ്പേക്കളം, കൊച്ചുമോൻ പന്തിരുപറച്ചിറ എന്നിവർ നേതൃത്വം നൽകും.