ചൈതന്യ കാര്‍ഷികമേള ഫെബ്രു. രണ്ടുമുതല്‍ ഒമ്പതുവരെ
1509357
Wednesday, January 29, 2025 11:36 PM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചൈതന്യ കാര്‍ഷികമേള ഫെബ്രുവരി രണ്ടുമുതല്‍ ഒന്പതുവരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തും.
കാര്‍ഷിക മേളയോടൊപ്പം നാടന്‍ പശുക്കളുടെ പ്രദര്‍ശനം, സ്റ്റാച്ച്യു പാര്‍ക്ക്, വിള പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, പെറ്റ് ഷോ, പുരാവസ്തു പ്രദര്‍ശനം, പൗരാണിക ഭോജനശാല, മെഡിക്കല്‍ ക്യാമ്പ്, പച്ചമരുന്ന്-പാരമ്പര്യ ചികിത്സാരീതി പ്രദര്‍ശനം, പുഷ്പഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവം വിപണനവും തുടങ്ങിയ പരിപാടികളുണ്ടെന്നു കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പിആര്‍ഒ സിജോ തോമസ്, കെ.എസ്. അനീഷ് , ബിജി ജോസ്, കെ.രാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിനു വൈകുന്നേരം അഞ്ചിനു വിളപ്രദര്‍ശന പവലിയന് ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിക്കും.
രണ്ടിന് ഉച്ചയ്ക്ക് 2.30നു സ്വാശ്രയസംഘമഹോത്സവം ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും കാര്‍ഷികമേള ഉദ്ഘാടനം മന്ത്രി പി. പ്രസാദും നിർവഹിക്കും. ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ്, ഫാ. ഏബ്രഹാം മുത്തോലത്ത്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ജോ ജോസഫ്, സെന്റ് ജോസഫ് കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത, ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, ഡയറക്ടര്‍ ഫാ. ഷെറിന് കുരിക്കിലേട്ട് എന്നിവര്‍ പ്രസംഗിക്കും. തുടർന്നു കര്‍ഷക കുടുംബ പുരസ്കാര സമര്‍പ്പണം.
മൂന്നിന് ഉച്ചയ്ക്ക് 2.30ന് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തും. എംഎല്‍എമാരായ അനൂപ് ജേക്കബ്, സി.കെ. ആശ, മാണി സി. കാപ്പന് എന്നിവര്‍ പ്രസംഗിക്കും. തുടർന്ന് ക്ഷീരകര്‍ഷക പുരസ്കാര സമര്‍പ്പണം. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, അതിരൂപത ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പള്ളില്‍, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ.ഡോ. മാത്യു കുര്യത്തറ, വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ്, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സിബിന് കൂട്ടക്കല്ലുങ്കല്‍, തോമസ് കൊറ്റോടം, ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ പ്രസംഗിക്കും.
നാലിന് ഉച്ചക്കു 2.30നു പരിസ്ഥിതി സൗഹാര്‍ദ സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. ഗിവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിക്കും. തുടർന്ന് മാതൃകാ കര്‍ഷകരെ ആദരിക്കല്‍. ഏറ്റുമാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആര്യ രാജന്, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടിയില്‍, ഗ്രീന്‍വാലി ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത്, ബ്ലോക്ക് അംഗങ്ങളായ ജയിംസ് കുര്യന്, തോമസ് കോട്ടൂര്‍, കാള്‍ട്ടന്‍ ഫെര്‍ണാണ്ടസ്, ഡിസിപിബി കോണ്ഗ്രിഗേഷന് റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി കോയിക്കര, ബെസി ജോസ് എന്നിവര്‍ പ്രസംഗിക്കും.
അഞ്ചിനു ഉച്ചകഴിഞ്ഞ് 3.30ന് സെമിനാര്‍. വൈകുന്നേരം മൂന്നിനു ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍. ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് സെമിനാര്‍.എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഭക്ഷ്യസുരക്ഷാദിനം മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി ബിജു കെ. സ്റ്റീഫന്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ന്യൂജെന്റ് ജോസഫ്, നബാര്‍ഡ് ഡെവലപ്മെന്റ് മാനേജര്‍ റെജി വര്‍ഗീസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയി, ടോമി നന്ദികുന്നേല്‍, ലിസി ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30 ന് സമാപനസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ്, അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ കാരുണ്യശ്രേഷ്ഠ, സാമൂഹ്യശ്രേഷ്ഠ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.