നെൽകർഷക സംരക്ഷണ സമിതി സമരപഥം നടത്തി
1509615
Thursday, January 30, 2025 6:58 AM IST
കോട്ടയം: ഓരുവെള്ളം മൂലം കൃഷിനാശം ഉണ്ടാവുന്ന സാഹചര്യമൊഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, നെല്ലിന് കേന്ദ്ര സർക്കാർ വർധിപ്പിച്ച സംഭരണവിലയും സംസ്ഥാന സർക്കാർ വിഹിതവുമടക്കം കിലോയ്ക്ക് 32 രൂപ 52 പൈസ വില നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽകർഷക സംരക്ഷണ സമിതി കൈപ്പുഴമുട്ടിൽ സമരപഥം നടത്തി.
ബെന്നിച്ചൻ ഇല്ലിപ്പറമ്പ് അധ്യക്ഷത വഹിച്ചു. നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റെജീന അഷറഫ്, രക്ഷാധികാരി വി.ജെ. ലാലി, വർക്കിംഗ് പ്രസിഡന്റ് പി.ആർ. സതീശൻ , മാത്യു തോമസ്, ശശിധരൻ എട്ടേക്കർ എന്നിവർ പ്രസംഗിച്ചു.