തുറുവേലിക്കുന്ന്-പുത്തൻപാലം റോഡ് സഞ്ചാരയോഗ്യമാക്കണം
1509624
Thursday, January 30, 2025 7:08 AM IST
ഉദയനാപുരം: പഞ്ചായത്തിലെ തുറുവേലിക്കുന്ന് - പുത്തൻപാലം റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായി. കാൽനടപോലും ദുഷ്കരമായ റോഡിലൂടെയുള്ള യാത്ര ദുരിത പൂർണമായതോടെ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് രോഗിയെ കൊണ്ടുപോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ദിവസേന നൂറുകണക്കിന് രോഗികളാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. പണിപൂർത്തിയാക്കാത്ത വട്ടതറ-പൊയ്യാണി റോഡ്, ശാരദാമന്ദിരം - മനയ്ക്കൽറോഡ്,പുല്ലം തുരുത്ത്-ഐഎച്ച്ഡി പികോളനി റോഡ് എന്നിവയുടെ നിർമാണം പൂർത്തിയാക്കാത്തതും യാത്രദുരിത പൂർണമാക്കുകയാണ്.
റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനും കത്താത്ത തെരുവ് വിളക്കുകൾ തെളിക്കുന്നതിനും വടയാർ മനയ്ക്കൽ ചീപ്പു മുതൽ ചെട്ടിമംഗലം വരെയുള്ള തോട് ശുചീകരിച്ച് നീരൊഴുക്കു സാധ്യമാക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.