അ​രീ​ക്ക​ര: അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യി​ൽ നാ​ട്ടി​ലെ​ത്തി​യ 275 പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളിത്തിരു​നാ​ളൊ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ ഇ​ട​വ​ക​യി​ൽ ഇ​ത് മൂ​ന്നാം​ ത​വ​ണ​യാ​ണ് പ്ര​വാ​സി​ക​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി തി​രു​നാ​ളാ​ഘോ​ഷം ന​ട​ത്തു​ന്ന​തെ​ന്ന് വി​കാ​രി ഫാ. ​സ്റ്റാ​നി ഇ​ട​ത്തി​പ​റ​മ്പി​ൽ, സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, സ​ണ്ണി പു​തി​യി​ടം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

2015, 2020 വ​ർ​ഷ​ങ്ങ​ളി​ലും പ്ര​വാ​സി കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു പ്ര​സു​ദേ​ന്തി​മാ​ർ. 17 രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സ​മാ​ക്കി​യ​വ​രാ​ണ് തി​രു​നാ​ൾ ന​ട​ത്തി​പ്പി​നാ​യി നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ള​ത്.

പ്ര​വാ​സി​ക​ൾ പ്ര​സു​ദേ​ന്തി​മാ​രാ​കു​ന്ന വ​ർ​ഷം തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ചെ​ല​വാ​കു​ന്ന അ​തേ തു​ക സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള​വാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​ന്ന രീ​തി​യാ​ണു​ള്ള​തെ​ന്ന് പ്ര​വാ​സി സം​ഘം പ്ര​തി​നി​ധി ഷി​ജോ മു​ള​യാ​നി, കെ.​സി. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം 30 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തി​രു​നാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ​ത്തന്നെ ഇ​ട​വ​ക​യി​ലൊ​രാ​ൾ​ക്ക് പത്തു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​സ​യോ​ഗ്യ​മാ​യ ഭ​വ​നം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചിരിക്കുകയാണ്.

മൂ​ന്ന് തി​രു​നാ​ളു​ക​ൾ
ഒ​രു​മി​ച്ച്

പ​രി​ശു​ദ്ധ ക​ന്യ​കമ​റി​യ​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ത്തിരു​നാ​ളും വി​ശു​ദ്ധ റോ​ക്കിയുടെ തി​രു​നാ​ളും ജൂ​ബി​ലി തി​രു​നാ​ളും ഒ​രു​മി​ച്ചാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. നാ​ളെ രാവിലെ 6.10ന് ​ജ​പ​മാ​ല​യും കൊടിയേറ്റും ന​ട​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് 12 മ​ണി​ക്കൂ​ർ ആ​രാ​ധ​ന. ഫെ​ബ്രു​വ​രി ഒ​ന്നി​നു ജ​പ​മാ​ല, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജി​തി​ൻ വ​ല്ലൂ​ർ. ആ​റി​ന് തി​രു​നാ​ൾ വേ​സ്പ​ര- ഫാ. ​മൈ​ക്കി​ൾ നെ​ടും​തു​രു​ത്തി​ൽ പു​ത്ത​ൻ​പു​ര​യി​ൽ. ഫാ. ​മാ​ത്യു കു​രി​യ​ത്ത​റ സ​ന്ദേ​ശം ന​ൽ​കും.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 9.45ന് ​ഫാ. എ​ബി​ൻ എ​റ​പു​റ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. ഫാ. ​ബി​ജു ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കും. രാ​ത്രി 6.30ന് ​വി​ധു​പ്ര​താ​പും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മേ​ഗാ​ഷോ.