വൈക്കം താലൂക്ക് ആശുപത്രിയിലെ പേവാർഡിൽ റാമ്പ് സ്ഥാപിക്കണം
1509625
Thursday, January 30, 2025 7:08 AM IST
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ പേവാർഡ് കെട്ടിടത്തിന്റെ മുകൾനിലയിൽ രോഗികളെ എത്തിക്കാൻ റാമ്പ് തീർക്കണമെന്ന ആവശ്യം ശക്തമായി. 20 മുറികളുള്ള പേവാർഡ് കെട്ടിടത്തിൽ പകുതി മുറികൾ മുകളിലത്തെ നിലയിലാണ്. രോഗികളെ മുകളിലെ നിലയിലെത്തിക്കാൻ ഇവിടെ റാമ്പുകളില്ലാത്തത് രോഗികൾക്ക് ദുരിതമാകുകയാണ്.
300, 500 രൂപ ക്രമത്തിൽ ഇവിടെ മുറിക്ക് ദിവസ വാടക ഈടാക്കുന്നുണ്ട്. പേ വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിശ്രമിക്കാനും സൗകര്യമില്ല.പേവാർഡിൽ റാമ്പ് സ്ഥാപിക്കുന്നതിനും ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് സൗകര്യമൊരുക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.