കൂ​ത്ര​പ്പ​ള്ളി: കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ 104-ാമ​ത് വാ​ര്‍ഷി​കാ​ഘോ​ഷ​വും സ​ര്‍വീ​സി​ല്‍നി​ന്ന് വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ര്‍ സി​ബി​ച്ച​ന്‍ കു​രു​വി​ള​യു​ടെ​യും അ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ജാ​ന്‍സ​മ്മ വ​ര്‍ഗീ​സി​ന്‍റെ​യും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും അ​വാ​ര്‍ഡ് ദാ​ന​വും നാ​ളെ​യും 31നു​മാ​യി കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ക്കും.

കെ​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാളെ ​രാ​വി​ലെ 10.30ന് ​ഉ​ല്ലാ​സ്- 2025 അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി ​പോ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പാ​ണ​നാ​ല്‍ അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ഹെ​ഡ്മാ​സ്റ്റ​ര്‍ സി​ബി​ച്ച​ന്‍ കു​രു​വി​ള, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു തോ​മ​സ്, എംപി​ടി​എ പ്ര​സി​ഡന്‍റ് പി​ങ്കി രാ​ജു, ആ​ഷ്മി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

സ്‌​കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍മി​ച്ച പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് 31ന് ​ര​ണ്ടി​നു ന​ട​ക്കും. തു​ട​ര്‍ന്ന് ന​ട​ക്കു​ന്ന വാ​ര്‍ഷി​കാ​ഘോ​ഷ-​യാ​ത്ര​യയ​പ്പു സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ അ​ധ്യ​ക്ഷ വ​ഹി​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, ആ​ന്‍റ​ണി ആ​ന്‍റ​ണി എം​പി, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.